Wednesday, May 30, 2007

ഷാര്‍ജ മീറ്റിലെ പ്രധാന ഭാഗം 1.

ഷാര്‍ജ മീറ്റിലെ പ്രധാന ഭാഗമായ ഈറ്റില്‍ നിന്ന്....

ഇതൊരു പരീക്ഷണം മാത്രമാണ്.

തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ സഹായിക്കണം.

17 comments:

ചുള്ളിക്കാലെ ബാബു said...

ഇതൊരു പരീക്ഷണം മാത്രമാണ്.

തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ സഹായിക്കണം.

സാജന്‍| SAJAN said...

ഹയ്യടാ..
ഇത് ശരിക്കും കലക്കി..
ഇതെന്താ 30 സെക്കന്റായി പ്പോയത്.. കുറേ കൂടെ പോസ്റ്റൂ. ഈ ചുള്ളന്‍ മാരേ ഒക്കെ നന്നായി ഒന്നു കാണട്ടേ..പ്ലീസ്!!!

Rasheed Chalil said...

ഒരു പഴം മുപ്പത് പഴം പൊരിയാക്കി അത് തിന്ന് തീര്‍ക്കുന്ന അഗ്രജന്‍...

ബാബുവേ വേണ്ടായിരുന്നു ഈ ചതി...

മുസ്തഫ|musthapha said...

ബാബ്വോഓഓഓഓ...

ഇതൊരൊന്നൊന്നര ചതിയായിപ്പോയല്ലാ... :)

ചുള്ളിക്കാലെ ബാബു said...
ഇതൊരു പരീക്ഷണം മാത്രമാണ്.

അപ്പോ ഇത് തുടരാനാ പരിപാടി അല്ലേ - ഇനി ശ്രദ്ധിച്ചോളാം :)

Rasheed Chalil said...

ബാബൂ ഈ പോസ്റ്റിന്റെ ടൈറ്റില്‍ ആക്രാന്തം എന്നാക്കിയാല്‍ നന്നായിരിക്കും...

അഗ്രൂ ഞാന്‍ ഓടിയഡേയ്...

സുല്‍ |Sul said...

അതു കൊള്ളാം ബാബു.
പാര.
:)
ആക്രാന്തമല്ല ഇത്തിരീ ഇതാണ് ആഗ്രാന്തം.
-സുല്‍

sandoz said...

ഹ.ഹ.ഹ...
ചുള്ളിക്കലേ ഇതിവിടെ ഇട്ടത്‌ നന്നായി.....ബാക്കി ഭാഗം കൂടി പോരട്ടേ.....
ചിരിക്കള്‍ക്കിടയില്‍ സംസാരം ക്ലീയര്‍ ആയിട്ട്‌ കേട്ടത്‌ തമനൂച്ചന്റെ മാത്രം.

ഓ...എന്നാ പറയാനാ...തരുകേല കേട്ടോ....വരുകേല കേട്ടൊ.....എന്ന തനി പത്തനം തിട്ട സ്റ്റയില്‍ സംസാരം....

എനിക്ക്‌ പത്തനംതിട്ട ഏരിയയില്‍ നിന്ന് കൊച്ചി ഏരിയയിലേക്ക്‌ മാറിതാമസിച്ച ഒരു സുഹൃത്തുണ്ട്‌.അവന്റെ സംസാര രീതി കൊച്ചി രീതിയിലേക്ക്‌ മാറിയെങ്കിലും വീട്ടുകാര്‍ പഴയത്‌ തന്നെ.

ഇവിടെ അടുത്തൊരു വീട്ടില്‍ ചെറിയൊരു പരിപാടി.പായസം ഉണ്ടാക്കണം.ആരോ പറഞ്ഞു....സുഹൃത്തിന്റെ വീട്ടില്‍ വലിയ ഒരു ഉരുളിയുണ്ട്‌.
നേരേ പട അവിടെ അവതരിച്ചു.കാര്യം പറഞ്ഞു.
അപ്പോള്‍ സുഹൃത്തിന്റെ വല്യമ്മച്ചി പറഞ്ഞു.....
'ഓ..അടുപ്പത്ത്‌ വയ്ക്കാനാണേല്‍ ഉരുളി തരുകേല കേട്ടോ....'

കൊച്ചി ഭാഷയല്‍ മറുപടി....

'എന്തൂട്ടാ ഈ വല്യമ്മച്ചി പറയണേ....അടുപ്പത്ത്‌ വച്ചല്ലാണ്ട്‌ പിന്നെ തലേല്‍ വച്ചാണാ പായസം എണ്ടാക്കണത്‌......'

[അമ്മച്ചി ഉദ്ദേശിച്ചത്‌ വിറകടുപ്പില്‍ വച്ച്‌ കരി പിടിപ്പിക്കരുത്‌..ഗ്യാസടുപ്പാണെങ്കില്‍ ഓകെ എന്നായിരുന്നു.]

അഗ്രൂ......
വാള്‍സിന്റെ ശ്രദ്ധ കമ്പ്ലീറ്റ്‌ തീറ്റയില്‍ ആണല്ലോ...ഇത്‌ കൈപ്പിള്ളി വരുന്നതിനു മുന്‍പ്‌ എടുത്തതാണൊ....

ഉണ്ണിക്കുട്ടന്‍ said...

വട്ടം വളഞ്ഞിരുന്നു തീറ്റ!! അതു തന്നെ മീറ്റ് അല്ലേ...എന്തോന്നാ ഈ തിന്നുന്നേ ബദാം കൊണ്ടുണ്ടാക്കിയ പുട്ടോ..? കൊള്ളാം ഏതായാലും കുറച്ചു കൂടി വലിയ ഫയല്‍ പോരട്ടേ..

[അവസാനം 'ബ്ലോഗ് മീറ്റ് അടി മീറ്റാകും' എന്നൊക്കെ പറേണ കേട്ടു, എന്നിട്ട് അടി നടന്നോ]

Anonymous said...

നോക്ക്....

ആക്രാന്തം കാണിക്കാത്തത്‌ ആ തമനു മാത്രം. എന്നാ സ്മാര്‍ട്ടാ തമനൂനെ കാണാന്‍. സംസാരത്തിന് പോലും എന്നാ മാര്‍ദ്ദവം.

സുല്ലും, പൊതുവാളും, അഗ്രജനും ഒക്കെ എന്നാ ആക്രാന്തമാ...

ഇത്തിരി കഴിക്കാത്തത്, നെയ്യപ്പം അങ്ങേര് തന്നെയാ കൊണ്ടു വന്നത്‌. അതാ കാരണം..

മിന്നാമിനുങ്ങ് വെയിറ്റു ചെയ്യുകയല്ലാരുന്നോ, ഇടക്ക്‌ ആന പനയോല എടുക്കാന്‍ വരുന്ന പോലെ നടുക്കോട്ട് വരുന്നത്‌ കണ്ടില്ലേ..

കൈപ്പള്ളി നെയ്യപ്പം കഴിച്ച്‌ അവശനായി കെടന്നു പോയതാ... കുറച്ചു നേരത്തേക്ക്‌ ശബ്ദം പോലും കേള്‍ക്കാനില്ലാ‍രുന്നു.

എന്നാലും എന്റെ ബാബൂ ആ ക്യാമറയിലെ ബാറ്ററി തീരും വരെ കഴിക്കാതിരുന്നത് എന്റെ ഭാഗ്യം... :)

തമനു said...

ആഹാ ഇങ്ങനൊരു പോസ്റ്റ് ഇവിടെയുണ്ടാരുന്നോ ...

ഞാന്‍ കണ്ടില്ലാരുന്നു കേട്ടോ... സത്യം..
ഇപ്പോഴാ കാണുന്നേ...

കമന്റും ഇട്ടില്ല. (ഇല്ലെന്നേ..)

നല്ല രസമായിരിക്കുന്നു...

Rasheed Chalil said...

തമനൂ തമനുവല്ലാത്ത ഈ വഴിപോക്കന്‍ കഷണ്ടിയാണോ ?

സാജന്‍| SAJAN said...

തമനുച്ചാ.. പൂഹോയ്,
ആ വഴിപോക്കന്റെ കമ്പ്യൂട്ടറിന്റെ ഐ പി അഡ്രസ്സ് ഉള്‍പ്പടെ സകല ഡീറ്റയിത്സും ഇവിടെ ആരോ പൊക്കീട്ടുണ്ട്..
എന്തോ കഷണ്ടിയൊക്കെ ഉള്ള ഒരു ബുള്‍ഗാന്‍ താടിക്കാരനാ പോലും..
എന്തേലും പരിചയമുണ്ട്ങ്കില്‍ ബൂലോഗ മീറ്റിങ്ങ് കമ്മിറ്റിയില്‍ ഏല്‍പ്പിക്കാന്‍ ഇതേ അഗ്രജന്‍ അനൌണ്‍സ് ചെയ്യുന്നു..
ബാ‍ാ‍ാ‍ാബുവേഏഏഏഏഏ..
വേഗം ബാക്കിയൂടെ പോസ്റ്റോ...:)

Rasheed Chalil said...

തമനുവേ ഞാന്‍ അപ്പോഴെ പറഞ്ഞതല്ലേ അനോണിയവണ്ടാ അനോണിയാവണ്ടാന്ന്...

ഇപ്പോ എന്തായി.

തമനു said...

സാജാ കഷണ്ടിയുള്ള ബുള്‍ഗാന്‍ താടിക്കാരനോ..

നമ്മുടെ കുറുമാനാ ...?

ശ്ശെ പാവം, കുറു അങ്ങനൊന്നും ചെയ്യില്ല. ആരായാലും പോട്ടെന്നേ... വല്ല പാവങ്ങളും ആയിരിക്കും. നമ്മളായിട്ടെന്തിനാ പ്രശ്നങ്ങളുണ്ടാക്കുന്നേ...

ബാബ്‌വേ .... ബാക്കി ഇട്ടാല്‍ .. ശുട്ടിടുവേന്‍ !!!!

Unknown said...

ബാബുവേ,
നീ പണിയൊപ്പിച്ചു അല്ലേ?:)

തമനു നിന്നെ അന്വേഷിച്ചു നടക്കുന്നുണ്ടെന്നാ കേട്ടത്, നീയിപ്പോഴും അബുദാബിയില്‍ത്തന്നെയല്ലേ:)

ആരും തല്ലില്ലെങ്കില്‍ ഞാനുമൊരു വഴി കാണിച്ചു തരാം
ഇതാ ഇതു വഴി...
Sharjah Open Park mini meet 18-5-07(ഷാര്‍ജ മിനി മീറ്റ് മെയ് 07)

:: niKk | നിക്ക് :: said...

Babu, here its just showing a White Screen. How could I view the paaara ? :)

ചുള്ളിക്കാലെ ബാബു said...

അഗ്രജേട്ടാ, ഇത്തിരി മാഷേ, ഇങ്ങനെ ഒരു പാരയെങ്കിലും പണിയാതെ എനിക്കുറക്കം വരുന്നില്ല അതുകൊണ്ടാ...

സാജാ, അര മിനുട്ടിനുള്ളിലൊതുക്കിയില്ലെങ്കില്‍ ശുട്ടിടുവേനെന്നുള്ള ഭീഷണി നിലനില്‍ക്കുന്നുണ്ട്...


ഉണ്ണിക്കുട്ടന്‍ said...
[അവസാനം 'ബ്ലോഗ് മീറ്റ് അടി മീറ്റാകും' എന്നൊക്കെ പറേണ കേട്ടു, എന്നിട്ട് അടി നടന്നോ]

അടിയെന്നുദ്ദേശിച്ചത് ഫുഡ് അടിക്കുന്ന കാര്യത്തെക്കുറിച്ചാ... അല്ലാതെ തല്ലെന്നു കരുതിയെങ്കില്‍ തെറ്റി, അതിനുള്ള കപ്പാസിറ്റിയൊന്നും ഇവര്‍ക്കില്ലെന്നു തോന്നുന്നു..


ഒരു വഴിപോക്കന്‍ (തമനുവല്ല) said...

കൈപ്പള്ളി നെയ്യപ്പം കഴിച്ച്‌ അവശനായി കെടന്നു പോയതാ... കുറച്ചു നേരത്തേക്ക്‌ ശബ്ദം പോലും കേള്‍ക്കാനില്ലാ‍രുന്നു.

എന്നാലും എന്റെ ബാബൂ ആ ക്യാമറയിലെ ബാറ്ററി തീരും വരെ കഴിക്കാതിരുന്നത് എന്റെ ഭാഗ്യം... :)

ഈ കമന്റിയത് തമനു അല്ലേ അല്ല സത്യം...


:: niKk | നിക്ക് :: said...
Babu, here its just showing a White Screen. How could I view the paaara ? :)

നിക്കേ, ഒന്നു കൂടി ശ്രമിച്ചു നോക്കൂ, കാണുന്നില്ലെങ്കില്‍.. http://www.youtube.com/watch?v=JG8mHf2_3Uk ഇതിലൊന്നു നോക്കൂ.. ചിലപ്പോള്‍ കാണുമായിരിക്കും.