Monday, May 28, 2007

നിന്‍ വിരല്‍ സ്പര്‍ശം കൊതിച്ച്...(ഗാനം).

നിന്‍ വിരല്‍ സ്പര്‍ശം കൊതിച്ച്
ഞാനാവഴിയെത്രയോ വന്നുപോയി.
നിന്‍ മൊഴി കേള്‍ക്കുവാനെത്രവട്ടം
ഞാനീ രാവില്‍ കാത്തിരുന്നു.

ഓര്‍മ്മയാം നൂപുര ചരട് കോര്‍ത്ത്
പൌര്‍ണ്ണമി നിന്മുന്നില്‍ വിരുന്നു വന്നു.
നഖക്ഷതമേല്‍കാത്ത പ്രണയമായി
നമ്മളേതോരാവില്‍ മറഞ്ഞതല്ലേ?

കേള്‍ക്കാത്ത ഗാനത്തില്‍, കാണാത്ത സ്വപ്ന-
ത്തില്‍ ഒരു മേഘരൂപമായി പെയ്തിറങ്ങാം.
ഒരിളം തെന്നലായി ഒരുവേള പുലരിയെ
പ്രണയത്തിന്‍ ഗന്ധമായി നുകര്‍ന്നെടുക്കാം.


ഈ ഗാനം ഹെരിറ്റേജ് മാഷ് ശ്രുതിമധുരമായി ആലപിച്ചിരിക്കുന്നു.

10 comments:

കുട്ടുമന്‍ മടിക്കൈ said...

നിന്‍ വിരല്‍ സ്പര്‍ശം കൊതിച്ച്...ഒരു ഗീതം!

സാരംഗി said...

നന്നായിട്ടുണ്ട്, തുടര്‍ന്നെഴുതൂ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഗാനം നന്നായിട്ടുണ്ട്. ഒരു ഈണം തോന്നുന്നത്‌ ഇനി വീട്ടിലെത്തുന്നതു വരെ മറക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Pl hear it ( I don't know how good it is; still)നിന്‍ വിരല്‍ സ്പര്‍ശം കൊതിച്ച്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നിന്‍ വിരല്‍ സ്പര്‍ശം കൊതിച്ച് ഗാനം

ശ്രീ said...

വരികള്‍‌ നന്നായിട്ടുണ്ട്... ഇനിയും എഴുതൂ....

മുസ്തഫ|musthapha said...

'നഖക്ഷതമേല്‍കാത്ത പ്രണയമായി
നമ്മളേതോരാവില്‍ മറഞ്ഞതല്ലേ?...'

നിഷ്കളങ്ക പ്രണയത്തിന്‍റെ ഓര്‍മ്മകള്‍... വളരെ നന്നായിട്ടുണ്ട് വരികള്‍ ... ഇന്‍ഡ്യാഹെറിറ്റേജിന്‍റെ ആലാപനം വരികളോട് കൂടുതലടുപ്പം വരുത്തിച്ചു!

കുട്ടുമന്‍ മടിക്കൈ said...

സാരംഗീ, നന്ദി,
ഹെരിറ്റേജ് മാഷേ, കേട്ടു. വളരെ നന്നായിരിക്കുന്നു.
ശ്രീ, നന്ദി.
അഗ്രജന്‍, നന്ദി.
വന്ന് അഭിപ്രായമറിയിച്ചതിന്ന് എല്ലാവര്‍ക്കും നന്ദി.

prasad said...

വളരെ നന്നായിട്ടുണ്ട്‌

അഭിലാഷങ്ങള്‍ said...

ഗാ‍നം വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു.

“നഖക്ഷതമേല്‍കാത്ത പ്രണയമായി
നമ്മളേതോരാവില്‍ മറഞ്ഞതല്ലേ?“

“നമ്മളേതോരാവില്‍“ എന്ന വരികള്‍ക്കു “നമ്മളാ രാവില്‍“ എന്നും‌ ,

ഒരിളം തെന്നലായി ഒരുവേള പുലരിയെ
പ്രണയത്തിന്‍ ഗന്ധമായി നുകര്‍ന്നെടുക്കാം

“ഒരിളം“ എന്നതിന് “വാരിളം” എന്ന് പടിയതായും കാണുന്നു. പക്ഷെ ഇത് ഗാനത്തിന്റെ മധുര്യം കൂട്ടിയതായും ഗാനത്തിന്റെ വരികള്‍ക്കു കോട്ടം തട്ടാത്തതായുമായാണ് എനിക്ക് അനുഭവപ്പെട്ടതു..

വളരെ നന്നായി...