Monday, June 04, 2007
ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍....(ഗാനം)
ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍
നിന്‍ ചെറുചിരിയില്‍ നനഞ്ഞിരിക്കാന്‍
ഒരു ഗദ്ഗതമായി ഒതുങ്ങി നില്‍ക്കാന്‍
ഒരു കിളികൊഞ്ചലായി പടര്‍ന്നു നില്‍ക്കാന്‍....
തരളിതമാമെന്നാത്മാവില്‍ നീയൊരു-
കുളിര്‍തെന്നലായി വീണ്ടും വരുമോ?
നീലാംബരത്തിന്റെ നിതാന്ത ശാഖയില്‍
നീയൊരു മലരായി തളിരിടുമോ...
ഏകാന്തമാമീ ശിശിരത്തില്‍ ഞാനൊരു
തുഷാര ബിന്ദുവായി തൂകാം.
നിന്‍ മനസ്സില്‍ തുഷാര ബിന്ദുവായി തൂകാം .
ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍.....
ഈ ഗാനം പണിക്കര്‍ സാര്‍ പാടിയത്, kiranz ലളിതഗാനങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
Subscribe to:
Post Comments (Atom)
10 comments:
ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍...
ഒരു ഗാനപ്പോസ്റ്റ്!
നന്നായിരിക്കുന്നു
മുകളിലെ റശീദ് ഞാനാ...
പ്രിയ കുട്ടുമന്‍,
കണ്ടാല്‍ പാടുവാന്‍ തോന്നുന്ന സുന്ദരമായ വരികള്‍. നന്നായിട്ടുണ്ട്
നല്ല വരികള്‍
രസമുള്ള വരികള്‍ പാടാനറിയുന്നവര്‍ ആരെങ്കിലും പാടി കേള്‍പ്പിക്കുമോ മ്യൂസിക്ക് ഇട്ടിട്ട്.
കുട്ടുമാ, നന്നായിരിക്കുന്നു!
ഇത്തിരി റഷീദേ, ഒത്തിരി നന്ദി,
ഹെരിറ്റേജ് മാഷേ, ഇതുകൂടി പാടികേള്‍ക്കുവാനാഗ്രഹം.
പൊതുവാളേ നന്ദി,
സഞ്ചാരീ, ഈ ആഗ്രഹം ഹെരിറ്റേജ്മാഷുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
ബാബു, നന്ദി.
ജി.മനൂ, നന്ദി.
സവ്യസാചിയുടെ
ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍ എന്ന ഗാനം ഒന്നു പാടി പോസ്റ്റ് ചെയ്യുന്നു.
പണിക്കര്‍ സാറിന്റെ സംഗീതമാണിവിടെ എത്തിച്ചത്, സാറത് വളരെ നന്നായി ചെയ്തിരിക്കുന്നു.
വളരെ നല്ല വരികളാണ് താങ്കളുടേത്,
അഭിനന്ദനങ്ങള്‍..
Post a Comment