Saturday, September 15, 2007

ഒരു വാക്ക് പറയുവാനാകാതെ.. (ഗാനം)

ഗാനം



ഒരു വാക്ക് പറയുവാനാകാതെ നീ-
യെന്തേ തിരികെ മറഞ്ഞതെന്നോമലേ?
ഒരു ചെറു ചിരിപോലും തന്നില്ല നീ-
യെന്റെ കരളിലേക്കെന്നു മെന്നോമനേ.



നിന്‍ മുടി ചുരുളില്‍ പൂത്തൊരാ പൂ-
മുല്ല വിടരുമോ എനിക്കായെന്നോമനേ?
ഒരു വരിയെങ്കിലു മെനിക്കായി നിന്‍ വിരല്‍
കൊണ്ടൊരു കവിത രചിക്കുമോ തെന്നലേ?



ഒരു രാഗമായി ഓടക്കുഴലിലൊരുമി-
ച്ചൊഴുകുവതെന്നെന്റെ ഓമലേ.
പറയുവാനാകാത്തെന്തുണ്ട് നമ്മളില്‍
പകുതിയും നമുക്കായി തീര്‍ന്നതല്ലേ?



ഒരുവാക്കു പറയുവാനാകാതെ നീ....

Friday, August 10, 2007

ശരത് കാല ചന്ദ്രികേ... (ഗാനം)

ഗാനം


ശരത് കാല ചന്ദ്രികേ ഇനിയും വരൂ.
ഒരു നുള്ളു പൂവുമായി തിരികെ വരൂ.
മഴക്കാറ് വീശുമീ മണിതെന്നലായി നീ-
ശരത് കാല ചന്ദ്രികേ ഇനിയും വരൂ.


ഒരിക്കലു മെങ്കിലെന്‍ പൂക്കാത്ത വാടി-
യില്‍ തളിരിടുവാനായി നീ തിരികെ വരൂ.
ഇലഞ്ഞിതന്‍ ഗന്ധമായി, നിലക്കാത്ത ഗാന-
മായി, ശരത് കാല ചന്ദ്രികേ ഇനിയും വരൂ.


പൌര്‍ണമി തിങ്കളായ്, പവിഴങ്ങള്‍ കോര്‍-
ക്കുവാന്‍ ശരത് കാല ചന്ദ്രികേ ഇതിലേ വരൂ.
ശരത് കാല ചന്ദ്രികേ ഇതിലേ വരൂ.
ഒരു നുള്ളു പൂവുമായി തിരികേ വരൂ.

Sunday, July 01, 2007

നിശാഗന്ധി (ഗാനം)

നിശാഗന്ധി (ഗാനം)




നിശാഗന്ധി, നിശാഗന്ധി നീ-
യൊരു വ്രീളാ മുഖിയാണോ?
നിന്നിലോളിച്ച നാണം ഈ-
സഖി പുലരി തന്നയുടുപ്പാണോ?


അത്തം, ചിത്തിര, ചോതിയില്‍ നീ-
യെന്‍ മാനസ വാടിയില്‍ വിടരാമോ?
നിന്‍ ദള മിഴികളില്‍ ഞാനൊരു
പാഴ് മര്‍മ്മര ശ്രുതിപോല്‍ പാടാം.


നിന്നധരത്തിലെ മധു നുകരു-
വാനായി മറ്റൊരു ജന്മം തരുമോ?
താരങ്ങള്‍ പൂക്കുമീ താരിളം തെന്ന-
ലില്‍ എന്തേ നീ മിഴി കൂമ്പി നില്പൂ.


നിശാഗന്ധി, നിശാഗന്ധി നീ-
യൊരു വ്രീളാ മുഖിയാണോ?
നിന്നിലോളിച്ച നാണം ഈ-
സഖി പുലരി തന്നയുടുപ്പാണോ?

Monday, June 04, 2007

ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍....(ഗാനം)



ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍
‍നിന്‍ ചെറുചിരിയില്‍ നനഞ്ഞിരിക്കാന്‍
‍ഒരു ഗദ്ഗതമായി ഒതുങ്ങി നില്‍ക്കാന്‍
‍ഒരു കിളികൊഞ്ചലായി പടര്‍ന്നു നില്‍ക്കാന്‍....

തരളിതമാമെന്നാത്മാവില്‍ നീയൊരു-
കുളിര്‍തെന്നലായി വീണ്ടും വരുമോ?
നീലാംബരത്തിന്റെ നിതാന്ത ശാഖയില്‍
‍നീയൊരു മലരായി തളിരിടുമോ...

ഏകാന്തമാമീ ശിശിരത്തില്‍ ഞാനൊരു
തുഷാര ബിന്ദുവായി തൂകാം.
നിന്‍ മനസ്സില്‍ തുഷാര ബിന്ദുവായി തൂകാം .
ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍.....


ഈ ഗാനം പണിക്കര്‍ സാര്‍ പാടിയത്, kiranz ലളിതഗാനങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

Wednesday, May 30, 2007

ഷാര്‍ജ മീറ്റിലെ പ്രധാന ഭാഗം 1.

ഷാര്‍ജ മീറ്റിലെ പ്രധാന ഭാഗമായ ഈറ്റില്‍ നിന്ന്....

ഇതൊരു പരീക്ഷണം മാത്രമാണ്.

തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ സഹായിക്കണം.

Monday, May 28, 2007

നിന്‍ വിരല്‍ സ്പര്‍ശം കൊതിച്ച്...(ഗാനം).

നിന്‍ വിരല്‍ സ്പര്‍ശം കൊതിച്ച്
ഞാനാവഴിയെത്രയോ വന്നുപോയി.
നിന്‍ മൊഴി കേള്‍ക്കുവാനെത്രവട്ടം
ഞാനീ രാവില്‍ കാത്തിരുന്നു.

ഓര്‍മ്മയാം നൂപുര ചരട് കോര്‍ത്ത്
പൌര്‍ണ്ണമി നിന്മുന്നില്‍ വിരുന്നു വന്നു.
നഖക്ഷതമേല്‍കാത്ത പ്രണയമായി
നമ്മളേതോരാവില്‍ മറഞ്ഞതല്ലേ?

കേള്‍ക്കാത്ത ഗാനത്തില്‍, കാണാത്ത സ്വപ്ന-
ത്തില്‍ ഒരു മേഘരൂപമായി പെയ്തിറങ്ങാം.
ഒരിളം തെന്നലായി ഒരുവേള പുലരിയെ
പ്രണയത്തിന്‍ ഗന്ധമായി നുകര്‍ന്നെടുക്കാം.


ഈ ഗാനം ഹെരിറ്റേജ് മാഷ് ശ്രുതിമധുരമായി ആലപിച്ചിരിക്കുന്നു.