Monday, June 04, 2007

ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍....(ഗാനം)



ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍
‍നിന്‍ ചെറുചിരിയില്‍ നനഞ്ഞിരിക്കാന്‍
‍ഒരു ഗദ്ഗതമായി ഒതുങ്ങി നില്‍ക്കാന്‍
‍ഒരു കിളികൊഞ്ചലായി പടര്‍ന്നു നില്‍ക്കാന്‍....

തരളിതമാമെന്നാത്മാവില്‍ നീയൊരു-
കുളിര്‍തെന്നലായി വീണ്ടും വരുമോ?
നീലാംബരത്തിന്റെ നിതാന്ത ശാഖയില്‍
‍നീയൊരു മലരായി തളിരിടുമോ...

ഏകാന്തമാമീ ശിശിരത്തില്‍ ഞാനൊരു
തുഷാര ബിന്ദുവായി തൂകാം.
നിന്‍ മനസ്സില്‍ തുഷാര ബിന്ദുവായി തൂകാം .
ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍.....


ഈ ഗാനം പണിക്കര്‍ സാര്‍ പാടിയത്, kiranz ലളിതഗാനങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.