ഗാനം
ശരത് കാല ചന്ദ്രികേ ഇനിയും വരൂ.
ഒരു നുള്ളു പൂവുമായി തിരികെ വരൂ.
മഴക്കാറ് വീശുമീ മണിതെന്നലായി നീ-
ശരത് കാല ചന്ദ്രികേ ഇനിയും വരൂ.
ഒരു നുള്ളു പൂവുമായി തിരികെ വരൂ.
മഴക്കാറ് വീശുമീ മണിതെന്നലായി നീ-
ശരത് കാല ചന്ദ്രികേ ഇനിയും വരൂ.
ഒരിക്കലു മെങ്കിലെന്‍ പൂക്കാത്ത വാടി-
യില്‍ തളിരിടുവാനായി നീ തിരികെ വരൂ.
ഇലഞ്ഞിതന്‍ ഗന്ധമായി, നിലക്കാത്ത ഗാന-
മായി, ശരത് കാല ചന്ദ്രികേ ഇനിയും വരൂ.
പൌര്‍ണമി തിങ്കളായ്, പവിഴങ്ങള്‍ കോര്‍-
ക്കുവാന്‍ ശരത് കാല ചന്ദ്രികേ ഇതിലേ വരൂ.
ശരത് കാല ചന്ദ്രികേ ഇതിലേ വരൂ.
ഒരു നുള്ളു പൂവുമായി തിരികേ വരൂ.